Uncategorized
ആൻസി സോജന് സ്വീകരണം നൽകി
തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജബിൽ വെള്ളിമെഡൽ നേടിയ ആൻസി സോജന് തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സ്വീകരണം നൽകി. ടി എൻ പ്രതാപൻ എംപി ഉപഹാരമായ ഒരു പവൻ സ്വർണ്ണ കോയിൻ അണിയിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ് മെമെന്റോ സമർപ്പിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ പൊന്നാട അണിയിച്ചു. ടി എസ് ജി എ വൈസ് ചെയർമാൻ പി കെ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി ജി അജിത് കുമാർ, സി എ മുഹമ്മദ് റഷീദ്, സി എം നൗഷാദ്,കരാത്തെ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജയപ്രകാശ്, മധു വിശ്വനാഥ്, ഡാലി ജെ തോട്ടുങ്ങൽ. ടി ആർ ദില്ലി രത്നം, ടി യു സുഭാഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ടി എസ് ജി എ കരാത്തെ അക്കാദമി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ആൻസി സോജൻ നന്ദി പറഞ്ഞു.