വലപ്പാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവം വേദിയിൽ പതാക ഉയർന്നു.
തൃപ്രയാർ : വലപ്പാട് ഉപ ജില്ല കേരള സ്കൂൾ കലോത്സവങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് കലോത്സവേദിയിൽ പതാക ഉയർന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജിനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം.എ മറിയം കലോത്സവ പതാക ഉയർത്തി. ജനറൽ കൺവീനർ ജയ ബിനി, ജോയിന്റ് ജനറൽ കൺവീനർ വി.സുനിത, സ്കൂൾ മനേജർ പ്രസന്നൻ, അധ്യാപക അവാർഡ് ജേതാക്കളായ കെ.എസ് ദീപൻ , പി. രമേശൻ , പബ്ലിസിറ്റി കൺവീനർ ബാസ്റ്റിൻ കെ. വിൻസന്റ് തുടങ്ങി വിവിധ കമ്മിറ്റി കൺവീനർ മാർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വാദ്യ മേളവുമുണ്ടായി. പബ്ലിസിറ്റി ചെയർമാൻ വി കല സ്വാഗതവും പബ്ലിസിറ്റി ജോയന്റ് കൺവീനർ ബീന പി.വി നന്ദിയും രേഖപ്പെടുത്തി.നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിനൊപ്പം എൽ പി എസ് തൃപ്രയാർ , എസ് എൻ ഹാൾ നാട്ടിക, സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, എ യു പി എസ് തൃപ്രയാർ, എസ് വി യു പി എസ് തൃപ്രയാർ, ചായ് ക്ലബ്, വി.ബി.മാൾ എന്നിവയാണ് മറ്റു കലോത്സവവേദികൾ