ഗ്രാമ വാർത്ത.

പ്രതിഭകളായ ജനപ്രതിനിധികളുടെ സംഗമവേദിയായി കലോത്സവ ഉദ്ഘാടന വേദി.

കലാ മത്സരങ്ങളിൽ പ്രസംഗത്തിനും കഥാ-കവിത രചനകൾക്കും സമ്മാനം നേടിയ ടി എൻ പ്രതാപൻ എം.പി. നൃത്തത്തിലും സംഗീതത്തിലും നിപുണത തെളിയിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ , മിമിക്രി മോണോ ആക്ട് കലാകാരനും ബോഡി ബിൽഡറുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ചിത്രകാരനായ സംഘാടക സമിതി ചെയർമാനും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എം ആർ ദിനേശൻ , തുടങ്ങി ജനപ്രതിനിധികളുടെ അപൂർവ്വ സംഗമ വേദിയായി വലപ്പാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഉദ്ഘാടന വേദി മാറിയത് കൗതുകമുണർത്തി.
കെ സി പ്രസാദ് സിനിമാതാരങ്ങളുടെ ശബ്ദാനുകരണം നടത്തിയത് സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.

നാലുദിവസമായി നടക്കുന്ന കലോത്സവത്തിന് നാട്ടിക എസ് എൻ ട്രസ്റ്റ് എച്ച് എസ് എസിൽ ടി എൻ പ്രതാപൻ എം.പി. തിരി തെളിയിച്ചു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും അല്ല കുട്ടികളുടെ മത്സരമായി കലോത്സവം മാറട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കലോത്സവ ലോഗോ രൂപകല്പന ചെയ്ത എലൈൻ മേരി നോയലിന് എം.പി. ഉപഹാരം നൽകി.

സംഘാടക സമിതി ജനറൽ കൺവീനറും നാട്ടിക എസ് എൻ ടി എച്ച് എസ് എസ് പ്രിൻസിപ്പാളുമായ ജയ ബിനി ജി എസ് ബി സ്വാഗതവും സംഘാടക സമിതി ചെയർമാനും നാട്ടിക ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റുമായ എം.ആർ ദിനേശൻ അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ വിശിഷ്ടാതിഥിയും ആയിരുന്നു.

സംഘാടകസമിതി ട്രഷററും
വലപ്പാട് എ.ഇ.ഒയുമായ എം എ മറിയം ആമുഖ ഭാഷണം നടത്തി.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ജൂബി പ്രദീപ്,
എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് നാട്ടിക മാനേജർ
പി കെ പ്രസന്നൻ , പ്രധാന അധ്യാപിക വി സുനിത, എച്ച് എം ഫോറം കൺവീനർ ടി രജനി ,ഉപജില്ലാ വിദ്യാഭ്യാസ വികസന സമിതി കൺവീനർ
ശ്രീജ മൗസമി
തളിക്കുളം ബി ആർ സി ബിപിസി സിന്ധു കെ .എച്ച്, പി.ടി.എ പ്രസിഡന്റ് പി .എസ് .പി. നസീർ തുടങ്ങിയവർ ആശംസകളറിയിച്ചു.

പബ്ലിസിറ്റി ചെയർമാൻ വി.കല, കൺവീനർ ബാസ്റ്റിൻ കെ.വിൻസൻ്റ് ഫുഡ് കമ്മറ്റി ചെയർമാൻ സി.എസ് മണികണ്ഠൻ,കൺവീനർ സി.എ അജിത, റിസപ്ഷൻ കമ്മറ്റി ചെയർമാൻ കെ. ആർ ദാസൻ , കൺവീനർ കെ.എൽ മനോഹിത് ,പ്രോഗ്രാം കൺവീനർ എ. ലസിത, ഡി സിപ്ലിൻ കൺവീനർ ബബിൽ നാഥ് , തുടങ്ങിയവർ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close