എംഎല്‍എ ഫണ്ടില്‍ നിന്നും 4 ആംബുലന്‍സുകള്‍ അനുവദിച്ചു
നാട്ടിക നിയോജക മണ്ഡലം എംഎല്‍എയുടെ പ്രത്യേകം വികസന ഫണ്ടില്‍ നിന്നും 4 ആംബുലന്‍സുകള്‍ അനുവദിച്ചു. മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപനങ്ങളിലേക്കുമായാണ് സി.സി. മുകുന്ദന്‍ എംഎല്‍എ ആംബുലന്‍സുകള്‍ നല്‍കുന്നത്.
പാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് വാങ്ങുന്നതിലേക്കായി 21.13 ലക്ഷം രൂപയും, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് 9 ലക്ഷം രൂപയും എടമുട്ടം ആല്‍ഫ ഡയാലിസിസ് സെന്ററിന് 17.41 ലക്ഷം രൂപയും അന്തിക്കാട് ആല്‍ഫാ ചാരിറ്റബിള്‍ സൊസൈറ്റി ലിങ്ക് സെന്ററിന് 14.60 ലക്ഷം രൂപയുമാണ് ആംബുലന്‍സുകള്‍ വാങ്ങുന്നതിനായി അനുവദിച്ചത്. രണ്ടു മാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ കൈമാറുന്നതിന് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.