ഗ്രാമ വാർത്ത.
നവ കേരള സദസ്സ് : മോക്ക് ഡ്രിൽ നടത്തി
നവകേരള സദസ്സിന് മുന്നോടിയായി തേക്കിൻക്കാട് മൈതാനിയിൽ മോക്ക് ഡ്രിൽ നടത്തി. ഡിസംബർ 5 നാണ് തൃശ്ശൂർ മണ്ഡലത്തിലെ കേരള സദസ്സ് നടക്കുന്നത്.
ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണന്റെ നേതൃത്വത്തിലാണ് നടത്തിയത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റുന്ന വിധവും തീപിടുത്തമോ മറ്റ് അപകടമോ ഉണ്ടായാൽ അത് അണയ്ക്കുന്ന വിധവും
ആണ് മോക്ക് ഡ്രില്ലിൽ പരിചയപ്പെടുത്തിയത്.
തഹസിൽദാർ ടി ജയശ്രീ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവരും, പോലീസ്,ഫയർ സ്റ്റേഷൻ ,റവന്യൂ വകുപ്പ്, പ്ലാനിങ്,ആർടിഒ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, തുടങ്ങി ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.