ഗ്രാമ വാർത്ത.

നാട്ടിക നിയോജകമണ്ഡലം നവകേരള സദസ്സ് ചൊവ്വാഴ്ച . തൃപ്രയാർ ബസ് സ്റ്റാൻറ് പരിസരത്തെ മൈതാനത്ത് വെച്ച് പകൽ 3നാണ് സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. സംരംഭം വിജയകരമാക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സി.സി മുകുന്ദൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2500 ഓളം വളണ്ടിയർമാർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേദിയിലും പരിസരങ്ങളിലുമായുണ്ടാവും. പ്രചാരണത്തിൻറെ ഭാഗമായി ഇന്ന് കൂട്ടയോട്ടവും വനിതകളുടെ മോട്ടോർ വാഹനറാലിയും നടക്കും. ഉച്ചതിരിഞ്ഞ് 3ന് എടമുട്ടം സെൻറർ മുതൽ തളിക്കുളം വരെയാണ് കൂട്ടയോട്ടം. വൈകീട്ട് 4ന് വനിതകളുടെ മോട്ടോർ വാഹനറാലി വേദിയിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്യും. ചൊവ്വാഴ്ച രാവിലെ10.30 മുതൽ വേദിക്ക് സമീപം പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും. 20 കൗണ്ടറുകളാണ് ഇതിനായി എർപ്പെടുത്തിയിട്ടുള്ളത്. വനിതകൾക്കും, ഭിന്നശേഷിക്കാർക്കും, മുതിർന്നവർക്കുമായി പ്രത്യേക കൗണ്ടറുകളുണ്ടാവും. രാവിലെ തൃശ്ശൂരിൽ നടക്കുന്ന പ്രഭാതചർച്ചയിൽ നാട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർ പങ്കെടുക്കുമെന്ന് എംഎൽഎ പറഞ്ഞു. നവകേരള സദസ്സിന് മുൻപായി വേദിയിൽ വിവിധ കലാപിരപാടികൾ അരങ്ങേറും.ഉച്ചക്ക് 2ന് മേളകുലപതി പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന മേളം ഉണ്ടാവും. നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ്, സംഘാടക സമിതി കൺവീനർ ജില്ലാ സപ്ളെ ഓഫീസർ പി.ആർ ജയചന്ദ്രൻ എന്നിവരും എംഎൽഎയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close