സൗജന്യ മെഡിക്കൽ ടെസ്റ്റ് നടത്തി. വാടാനപ്പള്ളി തൃത്തല്ലൂർ വെസ്റ്റ് എസ് കെ എസ് എസ് എഫ് സഹചാരി സെൻ്ററിൻ്റെ കീഴിൽ വാടാനപ്പള്ളി ഒലീവ് ഹെൽത്ത് കെയർ പോളിക്ലിനിക്കിൻ്റെ നേതൃത്വത്തിൽ സൗജന്യ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, കണ്ണ് എന്നീ ടെസ്റ്റുകൾ തൃത്തല്ലൂർ വെസ്റ്റ് മുഹമ്മദിയ്യ മദ്രസ്സയിൽ വെച്ച് നടത്തി.എ എ ജാബിർ, ഒലീവ് അംഗമായ അരൂപ്, ഷഹന, സൊയിം, ലയ എന്നിവർ സംസാരിച്ചു.