ഗ്രാമ വാർത്ത.
വനിതകളുടെ കൂട്ടായ്മയിൽ മോട്ടോർ റാലി സംഘടിപ്പിച്ചു..
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നാട്ടിക തളിക്കുളം വലപ്പാട് പഞ്ചായത്തുകളിലെ വനിതകളുടെ കൂട്ടായ്മയിൽ മോട്ടോർ റാലി സംഘടിപ്പിച്ചു. തൃപ്രയാർ സെന്ററിൽ നിന്നും ആരംഭിച്ച മോട്ടോർ റാലി നാട്ടിക നിയോജകമണ്ഡലം എംഎൽഎ സിസി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, സംഘാടകസമിതി അംഗങ്ങളായ എം. എ. ഹാരിസ് ബാബു, പി. ആർ. വർഗീസ് മാസ്റ്റർ, ജയദേവൻ, വി. ഡി. സന്ദീപ്, ദിനകരൻ, യൂ. കെ. ഗോപാലൻ, മദന മോഹനൻ, പൊതു പ്രവർത്തകരും, വനിതകളും പങ്കെടുത്തു.