ഗ്രാമ വാർത്ത.

ജനങ്ങൾ ഹൃദയത്തിലേറ്റി നാട്ടികയിലെ നവകേരള സദസ്സ്

നവകേരള സൃഷ്ടിയുടെ ഹൃദയതാളം നെഞ്ചേറ്റി നാട്ടിക മണ്ഡലം നവകേരള സദസ്സ്. പരാതികളും അപേക്ഷകളുമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാൻ വൻ ജനകൂട്ടം ഒഴുകിയെത്തി. തിങ്ങിനിറഞ്ഞ ജനാവലി ജനകീയ മന്ത്രിസഭയെ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. മേളയ്ക്ക് ആരവങ്ങൾ തീർത്ത് നവകേരള സദസ്സുണർത്തി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിളുള്ള വാദ്യമേളം. ധ്വനി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ സംഗീത വിരുന്നും ഗോപിക നന്ദന ആൻഡ് ടീം അവതരിപ്പിച്ച നൃർത്താവിഷ്കാരവും ആസ്വാദക മനം കീഴടക്കി.
സംസ്ഥാന സർക്കാരിന്റ ഇച്ഛാശക്തിയും വികസന കാഴ്ചപാടും തൊട്ടറിഞ്ഞ ജനതയാണ് നാട്ടികയിലേത്. ദേശീയ പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ ഉൾപ്പെടെ സർക്കാർ സ്വീകരിച്ച വികസന നിലപാടുകൾ മാതൃകാപരമാണെന്ന തെളിവായി നാട്ടികയിലെ ജനസാഗരം.
മണ്ഡലത്തിലെ എല്ലാവിഭാഗം ജങ്ങളെയും നവകേരള സദസ്സിൽ എത്തിക്കുന്നതിന് നിരന്തര പരിശ്രമമാണ് സംഘാടക സമിതി നടത്തിയത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻ മാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളുണ്ടായിരുന്നു. 2500 വളണ്ടിയർമാരുടെ സന്നദ്ധ സേവനം നിവേദനം തയ്യാറാക്കുന്നതിന് കൂടി ഉറപ്പാക്കി. കുടിവെള്ളം, ഇ ടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിങ്ങ് ഉൾപ്പെടെ തിരക്ക് നിയന്ത്രിച്ച് എൻ സി സി, എസ് പി സി വളണ്ടിയർമാർ നവകേരള സദസ്സിനെ സജ്ജീവമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close