അംഗുലീയാങ്കം” കൂത്തിന് സമാപനം.
തൃപ്രയാർ : ശ്രീരാമക്ഷേത്രത്തിൽ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ച അംഗുലീയാങ്കം കൂത്തിന് സമാപനമായി ശക്തിഭദ്ര കവിയുടെ “ആശ്ചര്യചൂഢാമണി” എന്ന സംസ്കൃത നാടകത്തിലെ ഏഴാമങ്കമാണ് ” അംഗുലീയാങ്കം” കൂത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള “രക്ഷോവധം ” അഥവാ “രാക്ഷസവധം ” കഥാഭാഗമാണ് തിങ്കളാഴ്ച നടക്കുക. സ്ഥാനികളായിരുന്ന മാണി വാസുദേവ ചാക്യാർക്ക് അടിയന്തിര കൂത്ത് നടത്താൻ കഴിയാത്തതു മൂലം അമ്മന്നൂർ രജനീഷ് ചാക്യാരാണ് ഇത്തവണ ഭഗവാനു മുന്നിൽ കൂത്തവതരിപ്പിക്കുന്നത്. സമാപനദിവസം രാത്രി അത്താഴശീവേലിക്കു ശേഷം നടത്തുന്ന രക്ഷോ വധം കൂത്തിന്റെ ഭാഗമായി ഹനുമാനും സീതയും തമ്മിലുള്ള കൂടിക്കാഴ്ചയും കൂടി ച്ചൊല്ലലും നമ്പ്യാർ തമിഴിന്റെ അവതരണവും ഉണ്ടായിരിക്കും. പ്രാകൃതത്തിലും സംസ്കൃതത്തിലുമുള്ള ശ്ലോകങ്ങൾ നമ്പ്യാരാണ് പരിഭാഷപ്പെടുത്തുക. സുന്ദരകാണ്ഡത്തിലെ ലങ്കാദഹനവും :കഴിഞ്ഞ് കൂത്തു മുടിക്കും. രാധാ നങ്ങ്യാർ (താളം ) , മാർഗ്ഗി ഉണ്ണികൃഷ്ണൻ (മിഴാവ് )
എന്നിവർ അവതരണത്തിൽ പങ്കെടുക്കും ക്ഷേത്രശ്രീ കോവിലിനു മുന്നിൽ മുഖമണ്ഡപത്തിലാണ് കൂത്തു നടത്തുന്നത്