ഗ്രാമ വാർത്ത.
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unit
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unit
പൂർവ്വ വിദ്യാർത്ഥിയുടെ ജപ്തി നടപടികൾ ഒഴിവാക്കാൻ ബിരിയാണി ചലഞ്ചിലൂടെയും കലോത്സവ ഫുഡ്സ്റ്റാളിലൂടെയും സമാഹരിച്ച ഒരു ലക്ഷംരൂപ നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് , അധ്യാപിക ഷൈജ ഇ.ബി വിദ്യാർത്ഥികളായഅക്ഷിത്.ഹിബ. എന്നിവർ ചേർന്ന് ചാവക്കാട് പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആന്റ് റൂറൽ ബാങ്ക് ഡയറക്ടർ
സുരേഷ് കൊണ്ടാട്ടി.ബാങ്ക് മാനേജർ സ്മൃതി എന്നിവർക്ക് കൈമാറി .പൂർവ്വ വിദ്യാർത്ഥിയുടെ രക്ഷിതാവായ പോളി ജംഗ്ഷനിലെ ഓട്ടോഡ്രൈവറും കാരുണ്യ പ്രവർത്തകനുമായ സന്തോഷ് കാള കൊടുവത്ത് നന്ദി അറിയിച്ചു . ഇതിനുമുൻപും ഒരു വിദ്യാർത്ഥിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി പുതിയ വീട് നിർമ്മിച്ചു നൽകിയിട്ടുണ്ട്