പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച്.കൃഷ്ണാക്ഷി കശ്യപാണ് വേദിയിൽ സത്രിയ നൃത്തം
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ പാലക്കാട് വികാസ് കൃഷ്ണൻ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു. ശ്രീലക്ഷ്മി കല്ലാറ്റിന്റെ സംഗിതാർച്ചനയും നടന്നു. തുടർന്ന് വിഷ്ണുപ്രഭ ദേവപ്രഭ എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആസാമീസ് കലാരൂപമായ സത്രിയനൃത്താവതരണം കലാസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി. കൃഷ്ണകഥയിലെയും രാമകഥയിലെയും വിവിധ ഭാഗങ്ങൾ കോർത്തിണക്കി ഗുവാഹതിയിൽ നിന്നുള്ള കലാകാരി കൃഷ്ണാക്ഷി കശ്യപാണ് വേദിയിൽ സത്രിയ നൃത്തം അവതരിപ്പിച്ചത്. ആസ്സാമിലെ സാത്ര വിഭാഗക്കാർക്കിടയിൽ പ്രചാരമാർന്നതും വൈഷ്ണവ മതത്തിന് പ്രാമുഖ്യം നൽകിയതുമായ നൃത്ത രൂപമാണ് സാത്രിയ . രാമ- കൃഷ്ണ കഥകൾക്ക് ഇതിൽ അവതരണപ്രാമുഖ്യം നൽകിക്കാണുന്നു. ഈ കലയെ 2000 ത്തിലാണ് സംഗീത നാടക അക്കാദമി പോലും ശാസ്ത്രീയ നൃത്ത കലാ വിഭാഗത്തിൽ ഉൾപ്പെടുത്തി ആദരിക്കുന്നത്
തുടർന്ന് വെള്ളാനിക്കര ശ്രീപാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളിയും നടന്നു. കലാകാരന്മാർക്ക്
ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരസ്വാമികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു