തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും..
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും. രാവിലെ 9 ന് ഏകാദശി സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം നടക്കും. സംഗീതജ്ഞ ഡോ. ശ്രീദേവി അങ്ങാടിപ്പുറം സംഗീതാ ർച്ചന നയിക്കും. തുടർന്ന് 11 മുതൽ നൃത്തനൃത്ത്യങ്ങൾ അരങ്ങേറും.
ഉച്ചതിരിഞ്ഞ് 3 ന് ദശമി വേലക്ക് ശാസ്താവിനെ പുറത്തേക്ക് പഞ്ചവാദ്യത്തോട 3 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിക്കും. ക്ഷേത്രാതിർത്തിയായ കല്ലുപാലം വരെ പോയി തിരികെ മേളത്തോടെ തിരിച്ചെഴുന്നളളിപ്പും നടക്കും. തൃപ്രയാർ ഉമേഷ് മാരാർ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിക്കും 5.30 ന് ഐരണീശം വൈദേഹി സുരേഷ്, വിഷ്ണു സുരേഷ് എന്നിവർ സോപാന സംഗീതം അവതരിപ്പിക്കും സന്ധ്യക്ക് 6 ന് കിഴക്കെ നടപ്പുരയിൽ സ്പെഷൽനാഗസ്വരം ഉണ്ടായിരിക്കും തുടർന്ന് ഡോ. സ്വാതി നാരായണനും സംഘവും കുച്ചിപ്പുഡി നൃത്തം അവതരിപ്പിക്കും. തുടർന്ന് കലാമണ്ഡലം ഉഷ ടീച്ചറുടെ നേതൃത്വത്തിൽ തൃപ്രയാർ നടന സാത്വികയുടെ വേദസ്യ രാമായണം – നൃത്തകഥാവതരണം നടക്കും
രാത്രി 10 ന് ദശമി വിളക്കിന് തേവരെ . 5 ആനകളോടെ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളിക്കും. തൃപ്രയാർ അനിയൻ മാരാർ മേളത്തിന് പ്രാമാണ്യം വഹിക്കും.