പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. 12.30-ന് കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരക്കച്ചേരിയുണ്ടാകും. രണ്ടിന് മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
മൂന്നിന് നടക്കുന്ന കാഴ്‌ചശ്ശീവേലിക്ക് ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ ധ്രുവംമേളം അകമ്പടിയാകും. ആറിന് കിഴക്കേ നടപ്പുരയിൽ പാഠകമുണ്ടാകും. 6.30-ന് നടക്കുന്ന ദീപാരാധനയ്ക്ക് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരവുമുണ്ടാകും.
രാത്രി 11.30-ന് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ മേളം അകമ്പടിയാകും. ദ്വാദശി ദിവസമായ
.,.ഞായറാഴ്ച്‌ച പുലർച്ചെ രണ്ടിന് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അരങ്ങേറും. നാലിന് ദ്വാദശി പണം സമർപ്പണം, എട്ടിന് ദ്വാദശി ഊട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും.