ഗ്രാമ വാർത്ത.
ഇന്ന് ദശമി വിളക്ക്.
തൃപ്രയാർ ക്ഷേത്രത്തിൽ ദശമി ദിവസമായ ഇന്ന് ശാസ്താവ് പുറത്തേക്കെഴുന്നള്ളും. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളുന്ന ശാസ്താവ് കല്ലുപാലത്തിനടുത്തു നിന്ന് മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് ഭഗവാനുമായി കൂട്ടിയെഴുന്നള്ളിക്കും. വൈകീട്ട് അഞ്ചിന് ആനച്ചമയ പ്രദർശനം നടക്കും. നാളെ ഏകദശി. (ശനിയാഴ്ച) രാവിലെ എട്ടിന് നടക്കുന്ന ശീവേലിയിൽ പഴയന്നൂർ ശ്രീരാമൻ ഭഗവാന്റെ തിടമ്പേറ്റും. മുപ്പതോളം ആനകൾ ശീവേലിയിൽ അണിനിരക്കും.