നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദ്രീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. കെ സന്തോഷ്, സി.എസ് മണികണ്ഠൻ, ഐഷാബി ജബാർ, നിഖിത പി രാധാകൃഷ്ണൻ, സുരേഷ് ഈയ്യാനി, കെ.ആർ ദാസൻ, റസീന ഖാലിദ്, വൈസ് ചെയർ പേഴ്സൺ രാജി രഞ്ചൻ, ME കൺവീനർ രമ്യ KS, BC സിമി, പഞ്ചായത്ത് സെക്രട്ടറി നിനിത, അസി: സെക്രട്ടറി പ്രീത, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു