തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി.
..തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ,
ടീ സ്റ്റാളുകൾ, ഫ്രൂട്ട്സ്റ്റാളുകൾ,ജ്യൂസ് കടകൾ, ഐസ്ക്രീം കടകൾ, താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ
ക്യാരി ബാഗുകൾ,ഗ്ലാസ്,പ്ലേറ്റ് സ്ട്രോ,എന്നിവ പിടിച്ചെടുക്കുകയും പിഴ നോട്ടീസ് നൽകുകയും ചെയ്തു. പഴകിയതും ഉറുമ്പരിച്ചതുമായ ഈന്തപ്പഴം, മധുര സേവ എന്നിവ താൽക്കാലിക സ്റ്റാളുകളിൽ നിന്നും
പിടിച്ചെടുത്തു നശിപ്പിച്ചു.
ബജി സ്റ്റാളുകളിൽ നിന്നും പഴകിയ കോളിഫ്ലവർ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബജി സ്റ്റോർ അടപ്പിച്ചു. ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ എടുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി. പിഴയായി 53,000 രൂപയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ
കെ.ഗോപകുമാർ, നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ,
വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ
വി. എസ്.രമേശ്, ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ
എസ്.എൽ ദീപ,
നാട്ടിക ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ
കെ.ആർ റീജ,
വിവിധ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി സുജിത്ത്, കെ.എ ജെതിൻ,
പി. കെ ഹാരിസ്,
സി.പി നിഷൻ,
ടി.ജെ പ്രിൻസ്,
അനീഷ പ്രസാദ്,
പി.എ. സജീന,
അഞ്ജു സുരേന്ദ്രൻ,
ജിജി.ബി.ജോസ്,
നാട്ടിക ഗ്രാമപഞ്ചായത്ത് ജീവനക്കാരായ
കെ.എം ഇന്ദു,
സി.സി ഷൈനി എന്നിവർ നൽകി.