തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി..
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ത്യക്കൊടിയേറ്റ് നിർവ്വഹിച്ചു. സുനിൽ ശാന്തി .സനീഷ് ശാന്തി എന്നിവർ സഹകാർമ്മികരായി ക്ഷേത്രഭാരവാഹികളായ പ്രസിഡണ്ട് വി വി രാജൻ . സെക്രട്ടറി വി.വി ബാബു . ഖജാൻജി വി.പി ശശീന്ദ്രൻ . രക്ഷാധികാരികളായ അജിത്ത് രാജ് സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി തുടർന്ന ഉച്ചപൂജ ശ്രീഭൂതബലി,ദീപാരാധന. മുളയിടൽ അത്താഴ പൂജ എന്നിവയും നടന്നു. 9 ശനിയാഴ്ച മുതൽ ഉത്സവദിവസം വെള്ളിയാഴ്ച വരെ വിവിധ പൂജകൾ നടക്കും. ഉത്സവദിവസമായ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കാഴ്ചശീവേലി. പ്രസാദ ഊട്ട് ഉച്ചയ്ക്ക് 2.30 മണി മുതൽ 3 ആനകൾ അണി നിരക്കുന്ന എഴുന്നള്ളിപ്പ് നടക്കും പെരുവനം സതീശൻ മാരാരുടെ മേളം അകമ്പടിയേറ്റും തുടർന്ന് ദീപാരാധന തായമ്പക.
വർണ്ണമഴ എന്നിവയും ശനിയാഴ്ച ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും