ഗ്രാമ വാർത്ത.
തൃപ്രയാർ : ഏകാദശി മഹോൽസവത്തിന് സമാപനം കുറിച്ച് ദ്വാദശിപ്പണസമർപ്പണവും ഊട്ടും നടന്നു.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
നാട്ടിക:മണപ്പുറത്തെ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്ന കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി & റീഡിംഗ്റൂം പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു.അതോടൊപ്പം ലൈബ്രറി രജിസ്ട്രേഷൻ രേഖ കൈമാറി. ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എം എൽ എ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. നേരത്തെ തന്നെ ലൈബ്രറി കെട്ടിടത്തിനായി മൂന്ന് സെൻ്റ് സ്ഥലം തൃപ്രയാർ പോളിടെക്നിക്കിന് സമീപം ലൈബ്രറി കമ്മിറ്റി സ്വന്തമായി വിലക്ക് വാങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ലൈബ്രറി പ്രസിഡൻ്റ് പി എം അഹമ്മദ് ചടങ്ങിൽ അധ്യക്ഷനായി. മഞ്ജുള അരുണൻ, കെ എ വിശ്വംഭരൻ, കെ ആർ സീത,പി ആർ കറപ്പൻ. കെ വി പീതാംബരൻ്റെഭാര്യ സരസ്വതി, മകൾ ഗായത്രി. തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതവും അഡ്വ.വി കെ ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.
#ജീവിതവിജയത്തിലേക്ക്... ഒറ്റച്ചില്ല കായ്ക്കാറില്ല. പൂമ്പാറ്റയൊന്ന് പുമ്പൊടിയിൽ ഉമ്മവെയ്ക്കുംവരെ... ആ ചിരിച്ച മുഖം തനിച്ചിരിക്കുമ്പോൾ കൊതിച്ചുപോകുന്നുവെന്നതാണ് നിത്യകവിത പ്രപഞ്ചം ഇണകളുടെ സമ്മേളനമാണ് പ്രണയത്തെ വിശ്വസിക്കരുത് വിഷാദത്തെ വിരുന്ന് വിളിക്കരുത്, ദുഃഖം മരണമാണ് തെറ്റ് ചെയ്യാനുറച്ചവരുടെ മനസ്സിലൊരിക്കലും ദുഃഖമുണ്ടാവില്ലെന്ന വരി മികച്ചതാകുമ്പോൾ അവരെക്കുറിച്ചോർത്ത് ദുഃഖിക്കുന്നവരെ നോക്കി ഉള്ളിൽ സന്തോഷമടയുന്നവരായ് അവരെ നിങ്ങൾ കണ്ടെത്തിയിരിക്കും മനസ്സ് നഷ്ടമാകാതെ ക്ഷമ കൈകൊള്ളുന്നവരിലേക്ക് നോക്കൂ യാഥാർത്യങ്ങളിൽനിന്ന് ജീവിതം കരുപ്പിടിപ്പിച്ചെടുത്തവർ തിരഞ്ഞെടുക്കുന്നവയിൽ തൃപ്തി നേടുന്ന ജീവിതവിജയമാണത്...! ജലീൽ കൽപകഞ്ചേരി
Related Articles
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ 2025-26 വർഷത്തെ തെരഞ്ഞെടുപ്പ് നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച റിട്ടേണിങ്ങ് ഓഫീസർ അഡ്വ: ധ്വീരജ് . A.S മുഖ്യാതിഥിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് മാടക്കായി 2 വർഷത്തെ റിപ്പോർത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി. ഗോപാലകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി പി.വിനുവിനെ പ്രസിഡൻ്റായും സന്തോഷ് മാടക്കായി സെക്രട്ടറിയായും പി മാധവമേനേനെ ട്രഷററായും വാസൻ ആന്തുപറമ്പിൽ കൺവീനറായുമുള്ള 21 അംഗ എക്സ്ക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
2 hours ago