നവീകരിച്ച പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറി ഉദ്ഘാടനം,.വേടന് പ്രഥമ പ്രിയദര്‍ശിനി പുരസ്കാര സമര്‍പ്പണം നാളെ വൈകീട്ട് 3 ന് തളിക്കുളം സ്നേഹതീരം.

തൃശൂര്‍ : തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച് പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ജൂലായ് 1 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് കെ.സി. വേണുഗോപാല്‍ എം.പി. നിര്‍വ്വഹിക്കും. പ്രിയദര്‍ശിനി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ ”പ്രിയദര്‍ശിനി പുരസ്കാരം” വേടന്
(ഹിരണ്‍ദാസ് മുരളി) സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും
ശില്പവുമാണ് പുരസ്കാരം.
ഷാഫി പറമ്പില്‍ എം.പി. അധ്യക്ഷനാകുന്ന ചടങ്ങില്‍ പത്മപ്രഭ പുരസ്കാര ജേതാവ് ആലങ്കോട് ലീലാകൃഷ്ണനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും, വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന് ചരുവിലിനെ സി.സി. മുകുന്ദന് എം.എല്‍.എയും
ആദരിക്കും. അലോഷ്യസ് സേവിയര്‍ പ്രശസ്തി പത്രം കൈമാറും.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വായനശാലയ്ക്ക് നല്കുന്ന പുസ്തകങ്ങള്‍
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.പി. സുരേന്ദ്രന്, എന്‍. ശ്രീകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.സി. പ്രസാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
വേടന്റെ സംഗീതപരിപാടി പുരസ്കാര ചടങ്ങില്‍ ഉണ്ടായിരിക്കുന്നതല്ല.