ഗ്രാമ വാർത്ത.
തൃപ്രയാറിൽ ആന ഇടഞ്ഞോടി.
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആന വിരണ്ടോടി. പാർത്ഥ സാരഥിയെന്ന ആനയാണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഇടഞ്ഞ് ഓടിയ ആന ഒരു കാറും, രണ്ട് ടെംപോ ട്രാവലറും തകർത്തു.
അയ്യപ്പ ഭക്തൻമാരുമായി എത്തിയതാണ് ട്രാവലറുകൾ. വഴിവാണിഭ കച്ചവടം നടത്തിയ കടയാണ് തകർത്തത്. തുടർന്ന് പത്മപ്രഭ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആനയെ പിന്നീട് തളച്ചു, ലോറിയിൽ കയറ്റി കൊണ്ട് പോയി.