ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി..

ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. തൃപ്രയാർ ശ്രീവിലാസ് യു പി സ്കൂളിൽ വൃക്ഷത്തൈ നട്ട് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ആക്ട്സ് പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി സ്വാഗതം ആശംസിച്ചു. കൺവീനർ വാസൻ ആന്തുപറമ്പിൽ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജോ: സെക്രട്ടറിമാരായ അഭയ് തൃപ്രയാർ,പ്രേമ ലാൽ വലപ്പാട്, ജോ : കൺവീനർമാരായ സുവിത്ത് കുന്തറ, മുഹമ്മദ് ഫറൂക്ക്, രാജേഷ് ടി. ജി പ്രധാന അധ്യാപകൻ കെ. എസ് സനീഷ് മാസ്റ്റർ,പി ടി എ പ്രസിഡൻ്റ് സിജ ജയരാജ് ,എം .പി . ടി. എ പ്രസിഡൻ്റ് സജിത സജീവ് എന്നിവർ ആശംസകൾ ആർപ്പിച്ച് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽഷ എൻ ബി, പൊന്നൻ തൃപ്രയാർ, എം. എസ് സജീഷ്, ,രഹ്‌ന ബിനീഷ്, ആക്ട്സ് വളണ്ടിയർമാർ, ഡൈവർ ഷുബിൻ, സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ആക്ട്സ് ജോ .സെക്രട്ടറി വാസൻ കെ ആർ . ചടങ്ങിന് നന്ദി പറഞ്ഞു.