തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കാഴ്ചശീവേലി പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് 3 ആനകൾ അണിനിരന്ന കൂട്ടി എഴുന്നള്ളിപ്പ് നടന്നു കുന്നത്തൂർ രാമു ഭഗവതിയുടെ തിടമ്പേറ്റി പെരുമ്പാവൂർ അരുൺ അയ്യപ്പൻ അക്കിക്കാവ് കാർത്തികേയൻ എന്നീ അനകളും അണിനിരന്നു . പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം എഴുന്നള്ളിപ്പിന് അകമ്പടിയേകി വൈകീട്ട് ദീപാരാധന തായമ്പക വർണ്ണമഴ എന്നിവയും നടന്നു ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു സുനിൽ ശാന്തി .സനീഷ് ശാന്തി എന്നിവർ സഹകാർമ്മികരായി ക്ഷേത്രഭാരവാഹികളായ പ്രസിഡണ്ട് വി വി രാജൻ . സെക്രട്ടറി വി.വി ബാബു . ഖജാൻജി വി.പി ശശീന്ദ്രൻ . രക്ഷാധികാരികളായ അജിത്ത് രാജ് സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി.