*കുന്നത്തു പള്ളി രിഫാഈ റാത്തീബിന്റെ കൊടി കയറ്റം ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 4.30ന് . https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW തളിക്കുളം: അഞ്ചര പതിറ്റാണ്ട് പൂർത്തിയാകുന്ന പ്രസിദ്ധമായ കുന്നത്തു പള്ളി രിഫാഈ റാത്തീബിന്റെ കൊടി കയറ്റം ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 4.30ന് നൂറുൽ ഹുദാ മസ്ജിദ് പ്രസിഡന്റ് pk അബ്ദുൽകാദർ നിർവഹിക്കും. ജാതിമതഭേദമന്യേ സർവ്വരുടെയും ആശയകേന്ദ്രമായ കുന്നത്തു പള്ളി രിഫാഈ റാത്തീബിന്റെ 55 ആം വാർഷികത്തിന് അതിവിപുലമായ പരിപാടികൾക്കാണ് സംഘാടകസമിതി രൂപം നൽകിയിട്ടുണ്ട്. സ്വലാത്ത് സംഘത്തിൻറെ ഭവന സന്ദർശനം, അറബനമുട്ട് പ്രദർശനം, മൗലിദ് ജെൽസ, പ്രാർത്ഥനാ സംഗമം, അന്നദാനം എന്നിവ നടക്കും. റാത്തീബിന്റെ സമാപന ദിവസമായ 2024 ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 7.30 മുതൽ അന്നദാനം ആരംഭിക്കും. 5000 ത്തോളം കുടുംബങ്ങൾക്കാണ് അന്നദാനം വിതരണം ചെയ്യുന്നത്. ഫെബ്രുവരി 11ന് രാത്രി സയ്യിദ് ഫസൽ അൽ ഹൈദ്രോസി വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ രിഫാഈ ഇറാതീബ് മജിലിസ് നടക്കും. ചെയർമാൻ പി കെ അബ്ദുൽ ഖാദർ, കൺവീനർ പി.ഐ ഇദ്രീസ്, സുലൈമാൻ ഹാജി.അബൂബക്കർ സഖാഫി, അക്ബർ എം എ, ഷംസുദ്ദീൻ എ എം തുടങ്ങിയവർ സംബന്ധിക്കും.