നവ കേരള സദസ്സിലെ പണപ്പിരിവ് സിബിഐ അന്വേഷിക്കണം ടി എൻ പ്രതാപൻ എംപി
തൃപ്രയാർ , നവ കേരള സദസിന്റെ പേരിൽ കേരളം മുഴുവൻ നടക്കുന്ന ധൂർത്തും സിപിഎം ഉദ്യോഗസ്ഥ അച്ചുതണ്ടിൽ നടത്തുന്ന സ്പോൺസർഷിപ്പും പണപ്പിരിവും സിബിഐ അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. കേരളം മചൂടും മുടിച്ച് പിണറായി വിജയൻ നടത്തുന്ന നവകേരള സദസുകൊണ്ട് ആർക്ക് എന്ത് പ്രയോജനം എന്ന് ടി എൻ പ്രതാപൻ ചോദിച്ചു കേരള പോലീസിന്റെ എല്ലാ ചട്ടവും നിയമവും ലംഘിച്ച് അംഗരക്ഷകന്മാരും അകമ്പടിക്കാരും മുഖ്യമന്ത്രിയുടെ സംരക്ഷണയിൽ അഴിഞ്ഞാടുകയാണ് പെരുമാറ്റ ചട്ടലങ്ക നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ടി എൻ പ്രതാപൻ പറഞ്ഞു വലപ്പാട് നാട്ടിക തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി എൻ പ്രതാപൻ എംപി നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു ഡിസിസി ഭാരവാഹികളായ കെ ദിലീപ് കുമാർ അനിൽ പുളിക്കൽ വി ആർ വിജയൻ നൗഷാദ് ആറ്റുപറമ്പത്ത് ഫിറോസ് ത്രിവേണി പി ബിനു സിവി വികാസ് പിഎം സിദ്ദീഖ് പി എസ് സുൽഫിക്കർ സുമേഷ് പാനാട്ടിൽ എന്നിവർ പ്രസംഗിച്ചു പി.എം ശരത് കുമാർ സി ജി അജിത് കുമാർ ടി എൻ സുനിൽകുമാർ ടി വി ഷൈൻ സി ആർ അർമുകൻ സി എസ് മണികണ്ഠൻ പി കെ നന്ദനൻ പി എം അമൃ ദ്ധീൻഷ ഗഫൂർ തളിക്കുളം സി വി ഗിരി പിസി ജയപാലൻ ബിന്ദു പ്രദീപ് രഹന ബിനീഷ് ജയസത്യൻ ശിഭപ്രദീപ് തുടങ്ങിയവർ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേതൃത്വം നൽകി