ഡിസംബർ 24 മുതൽ 31 വരെ കഴിബ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം.അഡ്വക്കറ്റ്. എ.യു രഘുരാമ പണിക്കർ നിർവഹിച്ചു.
ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾകൊണ്ടു കൊണ്ട് ഡിസംബർ 24 മുതൽ 31 വരെ കഴിബ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം.അഡ്വക്കറ്റ്. എ.യു രഘുരാമ പണിക്കർ നിർവഹിച്ചു. സംഘാട സമിതി ചെയർമാൻ.പി.എം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനി ത ആഷിക്ക്,പി.എസ് ഷജിത്ത് , വി.ആർ.ബാബു, വി.ആർ.ജിത്ത്. പ്രില്ല സുധി, ശ്രേയസ്സ് രാമചന്ദ്രൻ, ശിബു എൻ എസ്, രാജീവ് പി.ആർ, നിമോദ് പി.എസ്, ദേവൻ എൻ വി, പ്രിയൻ. കെ.ആർ, സിദ്ധൻ എൻ.ആർ, രാജൻ കെ.വി, ചിത്രൻ.കെ.ആർ എന്നിവർ സംസാരിച്ചു. വൈകീട്ട് എടമുട്ടo കോതകുളത്തു നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ. തൃശ്ശൂരിന്റെ പൈതൃകംഉൾകൊള്ളുന്ന പുലികളിയും കൊട്ട കാവടി യുംകഥകളി രൂപങ്ങളും .ത ബോലവും ചെണ്ടമേളവും അണിനിരന്നു. ആയിര കണക്കിന് ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഘോഷയാത്ര ശ്രദ്ധേയമായി. .എ.എസ് സന്തോഷ്.പി.ബി. ഹിരലാൽ . സന്ധ്യ. കെ.വി, സംഗീത് അമ്പാടി, അർച്ചന ജിതിൻ, റീന രാജു, രാജി കിഷോർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.