കുന്നത്തു പള്ളി രിഫാഈ റാത്തീബിന് കൊടി കയറി.
തളിക്കുളം: പ്രസിദ്ധമായ തളിക്കുളം കുന്നത്ത് പള്ളി രിഫാഈ റാത്തീബിന് കൊടികയറി. അഞ്ചര പതിറ്റാണ്ട് പൂർത്തിയാകുന്ന റാത്തീബിന്റെ കൊടി കയറ്റം നൂറുൽ ഹുദാ മസ്ജിദ് പ്രസിഡന്റ് പി.കെ അബ്ദുൽകാദർ നിർവഹിച്ചു. റാത്തീബിന്റെ അമ്പത്തിഅഞ്ചാം വാർഷികതിന് അതി വിപുലമായ പരിപാടികൾക്കാണ് സംഘാടകസമിതി രൂപം നൽകിയിട്ടുള്ളത്.
സ്വലാത്ത് സംഘത്തിൻറെ ഭവന സന്ദർശനം, അറബനമുട്ട് പ്രദർശനം, മൗലിദ് ജെൽസ, പ്രാർത്ഥനാ സംഗമം, അന്നദാനം എന്നിവ നടക്കും. റാത്തീബിന്റെ സമാപന ദിവസമായ 2024 ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 7.30 മുതൽ അന്നദാനം ആരംഭിക്കും. 5000 ത്തോളം കുടുംബങ്ങൾക്കാണ് അന്നദാനം വിതരണം ചെയ്യുന്നത്.
ഫെബ്രുവരി 11ന് രാത്രി സയ്യിദ് ഫസൽ അൽ ഹൈദ്രോസി വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ രിഫാഈ റാതീബ് മജിലിസ് നടക്കും.
ചെയർമാൻ പി കെ അബ്ദുൽ ഖാദർ, കൺവീനർ പി.ഐ ഇദ്രീസ്,ഷിഹാബുദ്ധീൻ മുസ്ലിയാർ, അബൂബക്കർ സഖാഫി, ഇസ്ഹാഖ് സഖാഫി, സുലൈമാൻ ഹാജി,അക്ബർ എം എ, ഷംസുദ്ദീൻ എ എം, തുടങ്ങിയവർ സംബന്ധിച്ചു.