തളിക്കുളം ഹൈസ്കൂൾ എസ് എസ് എൽ സി 98 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.25 -ാം വാർഷിക സൗഹൃദ സംഗമം നടത്തി. തളിക്കുളം ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടി.സ്കൂളിലെ പ്രാധാന അധ്യാപിക ഫാത്തിമ ടീച്ചർ ഉത്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ജനറൽ സെക്രട്ടറി സാദിക്ക് കച്ചേരി അധ്യക്ഷത വഹിച്ചു.പി എസ് സുൽഫിക്കർ, പി എം സമീർ, പി എച്ഛ് നിഷാദ്, നവ്യ സുജിത്ത്, സുപ്രജ, ബിൻസി ജനീഷ്,എം എ നൈസിൽ, ജിജി എ ആർ, ഹബീബ സിറാജ്, ടി കെ സൗഭാഗ്യവതി,കെ ബി നവ്യ, എൻ ഐ ഷഹന, വാഹിദ ഫൈസൽ, ഷംല സത്താർ, സബിത സാദിക്ക്,തുടങ്ങിയവർ സംസാരിച്ചു.100 ശതമാനം എസ് എസ് എൽ സി വിജയം കൈവരിച്ച തളിക്കുളം ഹൈസ്കൂളിനുള്ള സ്നേഹാദരവും.98 ചങ്ങാതിക്കൂട്ടം ഫാമിലിയിലെ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.2016 ൽ രൂപംകൊണ്ട 98 ബാച്ച് ചങ്ങാതിക്കൂട്ടം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സാഹയം, ചികിത്സ ധന സഹായം, മംഗല്യ നിധി തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.25 -ാം വർഷീകവുമായി ബന്ധപ്പെട്ട് പുതിയ കർമ പദ്ധതികൾ കൂടി നടപ്പിലാക്കുമെന്ന് ചങ്ങാതിക്കൂട്ടം ഭാരവാഹികൾ പറഞ്ഞു.