മുഖംമൂടി
🦚🦚🦚🦚🦚
ജീവിതത്തിൽ കണ്ടുമുട്ടിയവരിൽ പലർക്കും മുഖംമൂടിയുണ്ടായിരുന്നു
എല്ലാവരും ഓരോ തരത്തിൽ മുഖംമൂടി അണിയുന്നു.സ്വന്തം ആവശ്യങ്ങൾക്കായി ഓരോ മുഖംമൂടി.
ഞാനും എടുത്തണിയാറുണ്ട് സങ്കടങ്ങളെല്ലാം മറക്കാൻ ഒരു മുഖംമൂടി.
ചിലരുണ്ട് കണ്ണീരിനാൽ മുഖം മറച്ച് ആർത്ത് ചിരിക്കുന്നവർ വിഡ്ഢികളാക്കി ചതിയുടെ പടുകുഴിയിൽ വീണിട്ടും അത് ആരെയും കാണിക്കാതെ മുഖം മൂടി അണിയുന്നു.
അഴലാഴങ്ങളിൽ മറച്ചുവെക്കുന്നതാണ് എന്റെ പുഞ്ചിരി
കുന്നോളം സങ്കടങ്ങൾ ഉണ്ടാകുമ്പോഴും ഒരു പുഞ്ചിരിയിൽ ഒക്കെ ഒതുക്കി വെച്ച് മൗനത്തിന്റെ മുഖം മൂടി അണിയുന്നു.
ഉള്ളിൽ ആരും കാണാതെ കരഞ്ഞുകൊണ്ട്
കണ്ണുനീരിന്റെ ചൂടറിഞ്ഞു കുളിരണിഞ്ഞു നിലാവുള്ള രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി കഥ പറഞ്ഞ്
സ്വയം എന്നിലേക്ക് തന്നെ കിഴടങ്ങുന്നു ആരോടും പരാതികളില്ലാതെ ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങുന്നു……
Mayilpili…… 🦚✍️lekha