സാഹിത്യം-കലാ-കായികം
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പിൽ ഉണ്ണികൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി വാസുദേവൻ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവാതിരക്കളി നടന്നു. അത്താഴപൂജ ശ്രീ ദൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു..
Related Articles

ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി… ..തളിക്കുളം: ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. നാട്ടിക എം എൽ എ സി. സി. മുകുന്ദൻ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ.സജിത അധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി പ്രണവ്.ഐ.പി. സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അനിത പ്രമോദും പ്രേമൻ മാസ്റ്ററും ആശംസകൾ അറിയിച്ചു. ടൂർണമെന്റ് കൺവീനർ സന്ദീപ് സോമൻ നന്ദിയും പറഞ്ഞു…ഉത്ഘാടനമത്സരത്തിൽ പ്ലേ ബോയ്സ് തൃശൂർ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സിദാൻ ബോയ്സ് കരുവന്തലയെ തോൽപിച്ചു.. രണ്ടാം ക്വാർട്ടർ ഫൈനലിൽ ടീം ഓഫ് പഞ്ചവടി ടൈബ്രേക്കറിൽ ബോസ്സ് വെളിയംകോടിനെ തോൽപിച്ചു.
1 day ago
Check Also
Close-
ഭാരതീയ ജ്ഞാന പരമ്പര സെമിനാർ
February 22, 2025