. നവകേരള മിഷൻ വിദ്യാ കിരണം പദ്ധതിയുടെ ഭാഗ്രമായി നാട്ടിക എം എൽ എ സി സി മുകുന്ദന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിയ്ക്കപ്പെട്ട മൂന്ന് കോടി തൊണ്ണൂറ് ലക്ഷം ഫണ്ട് ഉപയോഗിച്ച് വലപ്പാട് ഹയർസെക്കൻ ണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2024 ജനുവരി 1 ന് രാവിലെ 10 മണിയ്ക്ക് സി.സി മുകുന്ദൻ എം എൽ എ നിർവ്വഹിക്കുമെന്ന് സംഘാടകർ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 12,226 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ആധുനിക വിദ്യഭ്യാസം നേടുന്നതിന് ആവശ്യമായ എല്ലാ വിധ പശ്ചാത്തല സൗകര്യങ്ങളും ഉണ്ടാകും വാർത്ത സമ്മേളനത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് വി.ആർ.പ്രധാനധ്യാപിക ഷീജ ടി.ജി പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സി.എ ആവാസ് . പി.ടി.എ പ്രസിഡണ്ട് ഷെഫീക് വലപ്പാട്. കണ്ണൻവലപ്പാട് എന്നിവർ പങ്കെടുത്തു