നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ ന്യൂ ഇയർ ആഘോഷം നാട്ടിക ഈസ്റ്റ് യു.പി സ്കൂളിൽ ന്യൂ ഇയർ ആഘോഷം നടത്തി. ആഘോഷപരിപാടികൾ പി.ടി.എ പ്രസിഡന്റ് എം.എസ് സജീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് നീതു അനിൽ എം.പി.ടി.എ പ്രസിഡന്റ് സൗമ്യ പ്രസൂൺ, സ്കൂൾ ലീഡർ നന്ദന ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ വർഷം വിരമിക്കുന്ന ലതി ടീച്ചർ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം നൽകി. പ്രധാന അധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല ടീച്ചർ നന്ദിയും പറഞ്ഞു.