വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം.
വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷനുമായി ചേർന്ന് നിർമ്മിക്കുന്ന 3.9 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാട്ടിക എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന പ്രസ്തുത കെട്ടിടത്തിൽ 11 ക്ലാസ് മുറികൾ രണ്ട് ലാബുകൾ ഒരു സ്റ്റാഫ് റൂം എന്നിവ ഉണ്ടായിരിക്കും.. ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ് മുറിയും ലിഫ്റ്റി നുള്ള പ്രൊവിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്..
സ്കൂൾ ജൂബിലി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് KC പ്രസാദ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ നാട്ടിക എംഎൽഎ ഗീതാഗോപി, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, വാർഡ് മെമ്പർ ഇ പി അജയഘോഷ് വികസന സമിതി ചെയർമാൻ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, OSA ചെയർമാൻ ആവാസ് മാസ്റ്റർ, സി പി സാലിഹ്, പിടിഎ പ്രസിഡണ്ട് ഷഫീഖ് വലപ്പാട്, സ്കൂൾ പ്രിൻസിപ്പൽ അജിത് കുമാർ കെ ടി , VHSE പ്രിൻസിപ്പാൾ സിനി P S, വിദ്യാകിരണം കോഡിനേറ്റർ എൻ കെ രമേശ് ,സ്കൂൾ ലീഡർ അതുൽ കൃഷ്ണ സി ആർ തുടങ്ങിയവർ സംസാരിച്ചു..
കിഫ്ബി കില ഫണ്ടുകൾ ഉപയോഗിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 15 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പദ്ധതി വിശദീകരിച്ച് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നയന ജോസ് സി വിശദീകരിച്ചു…
പ്രൗഢഗംഭീരമായ ചടങ്ങിൽ സാക്ഷ്യം വഹിക്കുന്നതിന് പൂർവ്വകാല അധ്യാപകരായ ഗോവിന്ദൻ മാസ്റ്റർ ജയരാജൻ മാസ്റ്റർ, BRC കോഡിനേറ്റർ ചിത്രകുമാർ TV,വികസന സമിതി അംഗങ്ങളായ തോമസ് മാസ്റ്റർ, ടി എ പ്രേംദാസ്, കെ ബി മണിലാൽ, ആൻറണി എ എ, ജോസ് TP, ഇഖ്ബാൽ, MM ജോസ് താടിക്കാരൻ,, SMC ചെയർമാൻ രമ്യ പി കെ,MPTA പ്രസിഡൻറ് സോഫിയ സുബൈർ, PTA വൈസ് പ്രസിഡണ്ട് ഫസീല നൗഷാദ്, അഡ്വ. ശോഭൻകുമാർ ,മുൻ പിടിഎ പ്രസിഡന്റുമാരായ ഹമീദ് തടത്തിൽ, ശശികല ശ്രീവത്സൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു
സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ടി ജി നന്ദി പ്രകാശിപ്പിച്ചു..