പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. തൃപ്രയാർ: ബുധനാഴ്ച ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 10.50 മുതൽ 11.50 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. വലപ്പാട് ഗവ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ രാവിലെ 10.17 ഓടെ പ്രധാനമന്ത്രി എത്തിച്ചേരും. തുടർന്ന് കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെയാണ് ക്ഷേത്രത്തിലെത്തുക. ഇതാദ്യമായാണ് രാജ്യത്തെ പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര സന്ദർശനത്തിൻറെ മുന്നോടിയായി പൊലീസ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലാ കലക്ടർ വി.ആർ ക്യഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ, വലപ്പാട് സി.ഐ കെ.എസ് സുശാന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രാഥമിക വിലയിരുത്തൽ നടത്തിയത്. എസ്പിജിയുടെ കേരളത്തിൻറെ ചുമതലയുള്ള സുരേഷ്രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ സുദർശൻ, ദേവസ്വം സ്പെഷൽ കമ്മീഷണർ സി. അനിൽകുമാർ, ദേവസ്വം മാനേജർ എ.പി സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തുതൃപ്രയാർ: ബുധനാഴ്ച ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 10.50 മുതൽ 11.50 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. വലപ്പാട് ഗവ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ രാവിലെ 10.17 ഓടെ പ്രധാനമന്ത്രി എത്തിച്ചേരും. തുടർന്ന് കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെയാണ് ക്ഷേത്രത്തിലെത്തുക. ഇതാദ്യമായാണ് രാജ്യത്തെ പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര സന്ദർശനത്തിൻറെ മുന്നോടിയായി പൊലീസ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലാ കലക്ടർ വി.ആർ ക്യഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ, വലപ്പാട് സി.ഐ കെ.എസ് സുശാന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രാഥമിക വിലയിരുത്തൽ നടത്തിയത്. എസ്പിജിയുടെ കേരളത്തിൻറെ ചുമതലയുള്ള സുരേഷ്രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ സുദർശൻ, ദേവസ്വം സ്പെഷൽ കമ്മീഷണർ സി. അനിൽകുമാർ, ദേവസ്വം മാനേജർ എ.പി സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു