എക്സ് ഗൾഫാർ സൗഹൃദ കൂട്ടായ്മയുടെ 4-ാം മത് കുടുംബ സംഗമം പൈനൂരിൽ ഒത്തുചേർന്നു.
എക്സ് ഗൾഫാർ കൂട്ടായ്മയിലെ വനിതകൾ ചേർന്ന് കേക്ക് മുറിച്ച് 4-)o മത് സൗഹൃദ കൂട്ടായ്മ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് സന്തോഷ് മാടക്കായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് വൈദ്യർ റിപ്പോർട്ട് അവതരിപ്പിച്ചു.നന്ദകുമാർ കൂനത്ത്, സുരേഷ് ആലപ്പാട്, സുരേഷ് കൊല്ലം, എം.വി.രാജൻ, അബു അമീർ ഗുരുവായൂർ, ഹരീഷ് അയിനിക്കൽ, വേണുഗോപാൽ കോഴിക്കോട്, സുരേന്ദ്രൻ മണ്ണുത്തി എന്നിവർ സംസാരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും അംഗങ്ങളുടെ മക്കളുടെ വിവാഹങ്ങൾക്കൾക്കും രക്ഷിതാക്കൾ മരണപ്പെടുകയോ അംഗങ്ങൾക്ക് അപകടങ്ങൾ സംഭവിക്കുകയോ ചെയ്താലും ഉടനെ സാമ്പത്തിക സഹായം ചെയ്യുമെന്ന് കൂട്ടായ്മയിൽ പ്രഖ്യാപിച്ചു.കൂടാതെ സന്നദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകി വരുന്നെണ്ടെന്ന് കൂട്ടായ്മയിൽ പറഞ്ഞു. തുടർന്ന് കലാ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.