തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രത്തിലെ ശീവേലിപുര സമർപ്പണം ജനുവരി 24 ന്
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കിയ ശീവേലി പുരയുടെ സമർപ്പണം 2024 ജനുവരി 24 ബുധനാഴ്ച 10 30 ന് 11 30 നും മധ്യേയുള്ള മുഹൂർത്തത്തിൽ ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി ബി പ്രകാശൻ തന്ത്രിയും ചേർന്ന് സമർപ്പിക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ തൃപ്രയാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു സമർപ്പണ ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകുംരാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷം 8.30 ന് പൊങ്കാല സമർപ്പണം 9 മണിക്ക് കലശപൂജ കലശാഭിഷേകം
11 30 ന് കൊച്ചി വിജയശ്രീ മ്യൂസിക് അവതരിപ്പിക്കുന്ന ഭജൻ തുടർന്ന് ശ്രീഭൂതബലി പ്രസാദ ഊട്ട്. നിറമാല, ദീപാരാധന. എന്നിവയും ഉണ്ടാകും. പ്രസിഡണ്ട് കെ ആർ റോഷ് സെക്രട്ടറി ഇ വി എസ് സ്മിത്ത് .
വികസന സമിതി കൺവീനർ ഇ. ജി അശോകൻ വൈസ് പ്രസിഡണ്ട്
ടി എസ് ഷൈജു ഖജാൻജി ഇ വി ഷെറി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു