എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹവനം, ഉഷപൂജ, പന്തീരടി പൂജ, ശ്രീഭൂതബലി, ബിംബ ശുദ്ധി, വൈകീട്ട് ദീപാരാധന, മുളയിടൽ, ആചാര്യവരണം, കൊടിയേറ്റം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തിമാരായ സന്ദീപ് ശാന്തി, സുജയ് ശാന്തി എന്നിവർ സഹകാർമ്മികരായി. സമാജം പ്രസിഡണ്ട് ജിതേഷ് കാരയിൽ, സെക്രട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡൻ്റ് സുമോദ് എരണേഴത്ത്, ജോയിൻ്റ് സെക്രട്ടറിമാരായ അജിത്ത് കാരയിൽ തെക്കൂട്ട്, രഞ്ചൻ എരുമത്തുരുത്തി, സുനിൽകുമാർ അണക്കത്തിൽ, ജിനൻ വാഴപ്പുള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. കൊടിയേറ്റത്തിന് ശേഷം വർണ്ണമഴ, കലവറ നിറയ്ക്കൽ, അത്താഴപൂജ, തുടർന്ന് സമാജം ഏർപ്പെടുത്തിയ ഭദ്രാചല പുരസ്കാരം ആതുരസേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തികുന്ന നാടിൻ്റെ ജനകീയ ഡോക്ടറായ ഡോ: രഞ്ജിനി ജയപ്രകാശിന് നല്കി ആദരിച്ചു. കോഴിപറമ്പിൽ മാമ യുടെ ഓർമ്മക്കായി ഏർപ്പെടു ത്തിയ പുരസ്കാരം BTech പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുളങ്ങിൽ സലിൽ മകൾ അമൂല്യക്ക് SNDP യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ നല്കി ആദരിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമനം ലഭിച്ച അഡ്വ: പ്രതിഭ റാം നെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.