തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.
തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.
തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് പി.ഐ.സജിത ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഹൈദരാലി പി.കെ. അധ്യക്ഷനായി. നാട്ടിക ശ്രീനാ രായണ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ (Dr) സുബിൻ.എം.പി. അംഗത്വ സർട്ടിഫി ക്കറ്റുകൾ വിതരണം ചെയ്തു. വലപ്പാട് എസ്.ഐ സാലിം അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
7-ാം വാർഡ് മെമ്പർ കെ.സി. ഷിജി, അസോസിയേഷൻ സെക്രട്ടറി ശ്യാം നന്തിയിൽ,
കെ.എം. ഹബീബ് മാസ്റ്റർ, സന്ധ്യ ടീച്ചർ, സ്മിത ശ്യാം, പി.എം.സിദ്ധിഖ്, കെ.കെ. കബീർ,അഡ്വ. ശ്രുതീഷ് ടി.എസ്. എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെല്ലി സുരേഷ്, ബിജി മനോജ്, സീനത്ത് ടീച്ചർ, സീനത്ത് സലിം, നസ്റിൻ രജിബാൽ, സലീന സൈഫുദ്ദീൻ, ഷാബിറ ഷറഫുദ്ദീൻ, പി.എ.സക്കറിയ, സുനിൽകുമാർ എൻ.എസ്., രാജീവ് എ.ആർ., പത്മജ മാധവ്, അഫ്സൽ പി.എ., ശ്രീരാജ് കെ.ജെ. എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് അസോസിയേഷനിലെ അംഗങ്ങൾ അവതരി പ്പിച്ച കലാപരിപാടികളും നടന്നു.