വിദ്യാഭ്യാസം
അംഗൻവാടി കുട്ടികൾക്ക് സ്കൂൾ ബാഗിന്റെയും വാട്ടർ ബോട്ടിലിന്റെയും വിതരണം നടത്തി. ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി. ഐ നിർവ്വഹിച്ചുതളിക്കുളം ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർവ്വഹണ സഹായ ഏജൻസി ആയ എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് സൊസൈറ്റി പഞ്ചായത്തിലെ അംഗൻവാടി കുട്ടികൾക്ക് സ്കൂൾ ബാഗിന്റെയും വാട്ടർ ബോട്ടിലിന്റെയും വിതരണം നടത്തി. ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി. ഐ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി പി. കെ അനിതയുടെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ ബാബു, വാർഡ് മെമ്പർമാരായ ശ്രീമതി സന്ധ്യ, ശ്രീമതി സുമന, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഭാഗ്യം കെ. എം, എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ പ്രീതി എസ് എന്നിവർ സംസാരിച്ചു. ടീം ലീഡർ ഫാത്തിമത്ത് സുഹാന നന്ദി പറഞ്ഞു. നൂറിൽ അധികം കുട്ടികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
