വാട്ടർ ATM പൊതുജനങ്ങൾക്കും വിദ്യർഥികൾക്കുമായി സമർപ്പിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എ ടി എം / കിയോസ്ക്കുകൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി പ്രസാദ് അവർകൾ നാട്ടിക SN കോളേജിൽ സ്ഥാപിച്ച വാട്ടർ ATM പൊതുജനങ്ങൾക്കും വിദ്യർഥികൾക്കുമായി സമർപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർ വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ M R ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ
മെമ്പർ ശ്രീമതി ജുബി പ്രദീപ് സ്വാഗത പറഞ്ഞു. തളിക്കുളം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ,നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ബാബു, വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, നാട്ടിക 8-)0 വാർഡ് മെമ്പർ മണികണ്ഠൻ, SN കോളേജ് പ്രിൻസിപ്പാൾ Dr. സുബിൻ, മുൻ പ്രിൻസിപ്പാൾ Dr ജയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപ ചിലവഴിച്ച് അഞ്ച് പഞ്ചായത്തുകളിലായി നാട്ടിക sn കോളേജ്, വിൻ ഷുവർ കോളനി, വലപ്പാട് vpm sndp school, കൊടിയമ്പുഴ ക്ഷേത്രം, സൊസൈറ്റി സെന്റർ, തളിക്കുളം ഹോമിയോ ആശുപത്രി, പുന ര ധി വാസ കോളനി, വാടാനപ്പള്ളി സെറ്റിൽ മെന്റ് കോളനി, എങ്ങണ്ടിയുർ നാഷണൽ സ്കൂൾ എന്നിങ്ങനെ 9 പ്രദേശങ്ങളിൽ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.