ചരമം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി ആറുകുറ്റി വീട്ടിൽ പരേതനായ പുഷ്പൻ മകൻ മിഥുൻ (26) ആണ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമാണ് അപകടം.
ബൈക്കിൽ സഹയാത്രികനയായിരുന്ന നാട്ടിക പുതിയ വീട്ടിൽ സഫൗനും (24) പരുക്കുണ്ട്.