തൃപ്രയാർ : വലപ്പാട് ഇടവക വികാരി ബാബു അപ്പാടന് ഞായറാഴ്ച പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുണ്ടൂർ കർമല നാഥ ചർച്ചിലേക്കാണ് സ്ഥലം മാറി പോകുന്നത്. വൈകുന്നേരം നാലിന് വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി.സി. മുകന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണപ്പുറം ഫൗണ്ടേഷൻ എം.ഡി വി.പി. നന്ദകുമാർ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഇ.കെ. തോമസ്, ഷിജോ പുത്തൂർ, ഷാജി ചാലിശ്ശേരി, എം.എ. സലീം, രാജൻ പട്ടാട്ട് എന്നിവർ പങ്കെടുത്തു.