തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.