ആറാട്ട് മഹോത്സവത്തോടെ തളിക്കുളം ശ്രീ എരണേഴത്ത് മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി ബി പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി എസ് ധനേഷ് ശാന്തിമാരായ സഞ്ജയ്, സലീഷ്, പ്രഭീഷ് ജയപ്രകാശൻ സി.എസ് തുടങ്ങിയവർ സഹ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എ ആർ റോഷ് സെക്രട്ടറി ഇ. വി എസ് സ്മിത്ത് ട്രഷറർ ഇ.വി ഷെറി, ഉന്നതാധികാര പ്രസിഡന്റ് ഇ.വി. കെ ശശികുമാർ, ഇ. എസ് ഷൈജു, , പ്രിൻസ് മദൻ തുടങ്ങിയവരും മറ്റു ഭാരവാഹികളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.