സൗഹൃദ സംഗമവും
സ്നേഹവിരുന്നും നടത്തി

തളിക്കുളം:കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് തല സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി.
വാസൻ കോഴിപ്പറമ്പിലിന്റെ വസതിയിൽ നടത്തിയ സൗഹൃദ സംഗമത്തിൽ ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയായിരുന്നു. ബൂത്ത് ഒന്ന് രണ്ട് മൂന്ന് നാല് എന്നിവിടങ്ങളിലെ പ്രധാന കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിനായി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകരെ എം പി അനുമോദിച്ചു.
ഡിസിസി സെക്രട്ടറി സി എം നൗഷാദ്, കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്തലി, സെക്രട്ടറി പി എം അമീറുദ്ദീൻ ഷാ, ട്രഷറർ ഹിറോഷ് ത്രിവേണി, ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഡിനേറ്റർ ഷമീർ മുഹമ്മദ് അലി, മണ്ഡലം പ്രസിഡണ്ട് സുൽഫിക്കർ, മുൻ മണ്ഡലം പ്രസിഡണ്ട് ഗഫൂർ തളിക്കുളം, സുഭാഷ് ചന്ദ്രൻ, സി വി ഗിരി, ഫൈസൽ പുതുക്കുളം, എംകെ ബഷീർ, പ്രഭാകരൻ, മിനി, ഹംസ പുതുക്കുളം, നെഹ്റു അബ്ദുള്ള, സുമന ജോഷി തുടങ്ങിയവർ പങ്കെടുത്തു.