ഗ്രാമ വാർത്ത.
സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്കാരം സി.എസ്. രാജേഷിന്.
തൃശൂർ: സംസ്ഥാന സർക്കാർ റവന്യു വകുപ്പിന്റെ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർക്കുള്ള പുരസ്കാരം മുറ്റിച്ചൂർ സ്വദേശി സി.എസ്.രാജേഷിന് ലഭിച്ചു. പടിയം, അന്തിക്കാട്, അയ്യന്തോൾ, ഒല്ലൂക്കര വില്ലേജ് ഓഫീസറായും ചാവക്കാട് തഹസിൽദാർ, തൃശൂർ ലാൻറ് ആൻ്റ് അസൈമെൻ്റ് സ്പെഷ്യൽ തഹസിൽദാറായി പ്രവർത്തിച്ചിട്ടുള്ള രാജേഷ് ഇപ്പോൾ പാലക്കാട് തഹസിൽദാർ ആണ്. ഈ മാസം 24 ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. പുരസ്കാരത്തിന് അർഹനായ കാലയളവിൽ തൃശൂർ താലൂക്ക് ഓഫീസിലെ LA No 1 ഓഫീസിലെ സ്പെഷൽ തഹസിൽദാർ ആയിരുന്നു. 2012-13 ലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരവും രാജേഷിന് ലഭിച്ചിട്ടുണ്ട്.