ഗ്രാമ വാർത്ത.

ഡൈവേഴ്സ് ➖➖➖➖➖➖ ബ്രേക്ക് അപ്പ് ആണായാലും പെണ്ണായാലും രണ്ടുപേർക്കും പറയാൻ ഒരു പാട് കാര്യങ്ങൾ ഉണ്ടാവും.. ഓരോ പെണ്ണും ആണും എപ്പോഴാണ് തൻെറ ജീവിതത്തിൽ പരാജയപ്പെടുന്നത്? ഇങ്ങനെയൊരു അവസ്ഥ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് അവൾ അല്ലെങ്കിൽ അവൻ ഒരിക്കൽ പോലും നിനച്ചതുമില്ല. എന്നാൽ താൻ ജീവന് തുലൃം സ്നേഹിച്ച ആളുടെ ഹൃദയത്തിൽ മുഴുവനും മറ്റൊരു ആൾ ആണെന്ന് അറിഞ്ഞ നിമിഷം തകർന്നുപോയി . അതിനുമപ്പുറം അവർ വേറെ പോയത്‌ നിൻ്റെ കഴിവ് കേടാണെന്ന് ബന്ധുക്കൾ പറയുക കൂടി ചെയ്തതോടെ അതിനു ഉത്തരം കണ്ടെത്തുക എന്നുള്ളത് വാശിയായി. ഒരു ഭ്രാന്തമായ അവസ്ഥയിൽ നമ്മൾ പലതും കാട്ടി കൂട്ടും തലയിണയിൽ മുഖമമർത്തി കരഞ്ഞ ഓരോ രാത്രിയിലും ഒരായിരം വട്ടം ആ ചോദൃം ചോദിച്ചു കൊണ്ടിരുന്നു…. വിവിധ അച്ചുകളിൽ വാർക്കപ്പെട്ടതിൻ്റ ചെറിയ വൃതൃാസങ്ങൾ മാറ്റി നിർത്തിയാൽ താനും അവരുടെ പുതിയ ബന്ധവും തമ്മിൽ എന്ത് വൃതൃാസം? കാലം പഴയതല്ല.ന്യൂജനറേഷൻ ആണ്. നിങ്ങൾക്കു മാറി ചിന്തിക്കാമെങ്കിൽ ഞങ്ങൾക്കും ചിന്തിക്കാം.. പുരുഷനോട് സ്ത്രീയും സ്ത്രീയോട് പുരുഷനും പറയുന്ന കാലം കരഞ്ഞു കൂവിയ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ നമ്മളും ശരിയായി ചിന്തിച്ചില്ലെങ്കിൽ ജീവിതം കട്ടപ്പുകയാവും കരഞ്ഞു കൂവി നടക്കാതെ ഉചിതമായ തീരുമാനമെടുത്താൽ കുടുംബങ്ങൾ തകരാതെ കൊണ്ടുപോകാം പക്ഷേ കുടുംബത്തിൽ തലക്ക് വിവരമുള്ള ആരെങ്കിലുമൊക്കെ വേണം മോൾ ആയാലും മോൻ ആയാലും മനസ്സിലാക്കുന്ന ഒരു അച്ഛനും അമ്മയും വിവാഹമോചനം പലർക്കും ഹൃദയം തകർക്കുന്ന ഒരു അനുഭവമായിരിക്കും. വാസ്തവത്തിൽ, നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ ആദ്യ പ്രണയമായിരുന്നുവെങ്കിൽ, അത് നിങ്ങളുടെ ആത്മാവിനെ വേദനിപ്പിക്കുകയും നിങ്ങളെ ഏറ്റവുമധികം തകർത്തുകളയുകയും ചെയ്തേക്കാം. നിങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ശരിയായി ഉറങ്ങാനോ കഴിയില്ല. നിങ്ങൾ പങ്കാളികൾ ഒരുമിച്ച് ചെലവഴിച്ച നാളുകളെക്കുറിച്ചുള്ള ചിന്തകൾ നീണ്ടനാൾ മനസ്സിൽ തങ്ങിനിൽക്കും. ഇത്തരം ഓർമ്മകളും നൊസ്റ്റാൾജിയയുമൊക്കെ ഞെട്ടലുകളും പ്രകമ്പനങ്ങളുമായി നിങ്ങളെ ബാധിക്കുകയും ചെയ്യും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയെടുക്കാനും അതിൽ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും തൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് മനസിലായിത്തുടങ്ങും. ഒരു സ്വപ്നത്തിലെന്നപോലെ ജീവിച്ചുകൊണ്ട് ഇനിയും നിങ്ങളുടെ ജീവിതത്തെ പാഴാക്കി കളയാൻ കഴിയില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയുന്നു. നിങ്ങൾ പതുക്കെ മുന്നോട്ടു പോകാൻ ശ്രമിക്കുകയും ഒരു പുതിയ ഭാവിക്കായി പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു വീഥി ഒരുപക്ഷേ ഇതിനു മുമ്പ് നിങ്ങൾ നടന്നിട്ടില്ലാത്ത ഒന്നായിരിക്കാം. വിവാഹമോചനം നൽകുന്ന വേദന എന്താണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. അത് നൽകുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോവുമ്പോൾ സ്വന്തം മനസ്സിനെ ശാന്തമാക്കാനും ജീവിതത്തെ നേരിടാനുമായി നിങ്ങൾക്ക് കഴിവുണ്ടായിരിയ്ക്കണം ലൈഫിൽ നമ്മുടെ ഫാമിലിയിലും നമ്മൾ ഒറ്റപ്പെട്ടു പോകും ഒരുപാട് വിഷമം നമ്മൾക്ക് ഉണ്ടാവും നമ്മുടെ മൈൻഡ് തന്നെ നമ്മുടെ കൈയിൽനിന്ന് പോകും നമ്മുടെ മനസ്സിനെ കൂളായി നിർത്താൻ ശ്രമിക്കണം വിഷമങ്ങൾ എല്ലാം കരഞ്ഞു തീർക്കണം… എത്രയൊക്കെ കുറ്റപ്പെടുത്തൽ വന്നാലും ഒരിക്കലും ഒരു പ്രശ്നവും എന്നിൽ സമ്മർദ്ദം ഉണ്ടാകില്ല എന്ന പൂർണ്ണമനസ്സോടെ ചെറിയ സന്തോഷങ്ങൾ എല്ലാം ആസ്വദിച്ച് ഓരോ ദിവസവും വലുതായി കണ്ടുകൊണ്ടു മുന്നോട്ടുപോവുക എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുക… നാം എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റം എന്തുമാകട്ടെ, നല്ലതോ, മോശമോ ഒരിക്കലും മറ്റുള്ളവരെ പഴിചാരരുത്…… സായി കൃഷ്ണ✒️

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close