ഗ്രാമ വാർത്ത.

സ്നേഹിത ന്യൂട്രി ലഞ്ച് -(ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക്)

കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ-സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സ്നേഹിത ഉപജീവന സംരംഭം & FNHW സംരംഭം പ്രവർത്തനം ആരംഭിച്ചു. സ്നേഹിത ഉപജീവന സംരംഭം & FNHW സംരംഭം ആയ സ്നേഹിത ന്യൂട്രിലഞ്ച് പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം കുറഞ്ഞ നിരക്കിൽ ആരോഗ്യപരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിക ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ സേവനഗുണഭോക്താവ് കൂടിയാണ് ന്യൂട്രിലഞ്ച് പ്രവർത്തനം നടത്തുന്ന സംരംഭക. 02/03/2024 ന് നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ നാട്ടിക കുടുംബശ്രീ വൈസ് പേഴ്സൺ സ്വാഗതം പറഞ്ഞു. കുടുംബശ്രീ വൈസ് പേഴ്സൺ ശ്രീമതി കമല ശ്രീകുമാർ അധ്യക്ഷയായ ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. കവിത എ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. വിശിഷ്ട സാന്നിധ്യമായിരുന്ന നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം ആർ ദിനേശൻ ന്യൂട്രിലഞ്ച് ബോക്സ്‌ വിതരണം ചെയ്തു.തുടർന്ന്ജില്ലാ മിഷൻ കോർഡിനേറ്റർ ന്യൂട്രി ലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ. നിർമ്മൽ എസ് സി, ജെന്റർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മോനിഷ യു, എന്നിവർ ആശംസകൾ അർപ്പിച്ചു.ബ്ലോക്ക്‌ മെമ്പർ മാർ, വാർഡ് മെമ്പർമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സ്നേഹിത സർവീസ് പ്രൊവൈഡർ വിനീത കെ എൻ നന്ദി പറഞ്ഞു.സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, ജൻഡർ ആർ പി, കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close