അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി. : വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡായി ലഭിച്ച 10,000 രൂപ അവാർഡ് ജേതാവായ കെ.എൽ.മനോഹിത് മാസ്റ്റർ തൻ്റെ സ്കൂളിലെ ഭവനരഹിതയായ പിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മാണത്തിനായി നൽകി. തളിക്കുളം മൂന്നാം വാർഡിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ ഗൃഹനിർമ്മാണത്തിനായി തളിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സണും മൂന്നാം വാർഡ് മെമ്പറുമായ ബുഷ്റ അബ്ദുൾ നാസറിൻ്റെ വീട്ടിലെത്തി പുരസ്ക്കാരത്തുക കൈമാറി. ഗൃഹനിർമ്മാണം വേഗം പൂർത്തിയാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. സ്കൗട്ട് മാസ്റ്റർ എബ്രഹാം ബേസിൽ, പൊതു പ്രവർത്തകനായ പി.എം. അഫ്സൽ എന്നിവർ സന്നിഹിതരായി..