സിനിമ
എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് മലയാള സിനിമയ്ക്കും ‘ആടുജീവിതത്തോടുള്ളത്’. മരുഭൂമിയിൽ ഒറ്റപെട്ടുപോയ, അർബാബിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങിയ, ഒടുവിൽ അവിടെനിന്നും രക്ഷപെട്ട നജീബിന്റെ കഥ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ആഴത്തിൽ വെള്ളിത്തിരയിൽ കാണാമെന്ന സിനിമാ പ്രേമികളുടെ പ്രതീക്ഷ തുടങ്ങുന്നത് ബ്ലെസ്സി ആടുജീവിതം പ്രഖ്യാപിച്ചപ്പോൾ മുതലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും അറിഞ്ഞപ്പോഴും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നപ്പോഴും ആ പ്രതീക്ഷയുടെ ആഴം കൂടി. എന്നാൽ നോവലിനെ അപ്പാടെ പകർത്തുകയല്ല താൻ ചെയ്തതെന്നാണ് ബ്ലെസ്സിയുടെ പക്ഷം. “സിനിമയുടെ വിജയത്തിനായി ഏതറ്റംവരെയും പോകാമെന്നുള്ള” പൃത്ഥ്വിരാജിന്റെ സ്റ്റേറ്റ്മെന്റ് കൂടെ പുറത്തുവന്നതോടെ ആ പ്രതീക്ഷകൾ വാനോളമുയർന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ഡെഡിക്കേഷനിലൂടെ ശരീരഭാരം പകുതിയാക്കി നജീബിന്റെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയ പൃഥ്വി ഒടുവിൽ പറഞ്ഞു, ഇനി ഒരു സിനിമയ്ക്കുവേണ്ടിയും ശരീരവുമായി ഇത്രത്തോളം കോംപ്രമൈസ് ചെയ്യില്ല എന്ന്. പട്ടിണി കിടന്നും പ്രത്യേക ആഹാരക്രമം സ്വീകരിച്ചും പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണ് ആടുജീവിതമെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എ.ആർ റഹ്‌മാൻ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഒടുവിലെത്തിയ ട്രെയിലറും മികച്ച സ്വീകാര്യത നേടി. രണ്ടുദിവസത്തിനിടെ 4.5 മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്. അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് മികച്ചൊരു അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ചിത്രം നമ്മെ കൊണ്ടെത്തിക്കുമെന്നു..
